'സോളമന്റെ തേനീച്ചകള്‍' സൈനികാശ്രമത്തില്‍; പതാക ഉയര്‍ത്തി ആഘോഷം

സ്വാതന്ത്ര്യദിനത്തില്‍ കാക്കനാട് സൈനികാശ്രമത്തിലെ അന്തേവാസികള്‍ക്കൊപ്പം ഒരു പകല്‍ ആഘോഷമാക്കി സിനിമാ പ്രവര്‍ത്തകര്‍. സോളമന്റെ തേനീച്ചകളെന്ന സിനിമയിലെ അഭിനേതാക്കളാണ് പൊലീസ് വേഷത്തില്‍ ആശ്രമത്തിലെത്തിയത്.

സൈനിക സേവനത്തിനുശേഷം ശിഷ്ടകാലം കഴിച്ചുകൂട്ടുന്ന വീരന്‍മാര്‍ക്കൊപ്പം ഒരു ദിനം. സോളമന്റെ തേനീച്ചകളെന്ന ലാല്‍ ജോസ് ചിത്രത്തിലെ പൊലീസ് കഥാപാത്രങ്ങള്‍ അതേവേഷത്തില്‍ സൈനികാശ്രമത്തിലെത്തി. ദര്‍ശന, വിന്‍സി, ആഡിസ് എന്നിവര്‍ അന്തേവാസികള്‍ക്കൊപ്പം പതാക ഉയര്‍ത്തി, ഓര്‍മകള്‍ പങ്കുവച്ചു. സിനിമയുടെ ട്രെയിലറും പാട്ടും പ്രദര്‍ശിപ്പിച്ചു.

വ്യാഴാഴ്ച സോളമന്റെ തേനീച്ചകള്‍ പ്രദര്‍ശനത്തിനെത്തും.