‘കുട്ടികളുടെ ഫൊട്ടോ എടുക്കല്ലേ..’; പാപ്പരാസികളോട് അഭ്യർഥിച്ച് സൂര്യ; വിഡിയോ

മക്കളുടെ ഫൊട്ടോ എടുക്കാൻ തുനിഞ്ഞ പാപ്പരാസികളെ തടയാൻ ശ്രമിച്ച് തമില് താരം സൂര്യ. കുടുംബസമേതം കാറിൽ കയറാൻ ശ്രമിക്കുന്നതിനിടെയുള്ള താരത്തിന്റെ ക്ഷമാപൂർവമായി അഭ്യർഥനയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായത്.

ഭാര്യയും താരവുമായ ജ്യോതികയ്ക്കും മക്കളായ ദിയ, ദേവ് എന്നിവർക്കുമൊപ്പം മുംബൈയിലെ ഹോട്ടലിൽ എത്തിയതായിരുന്നു താരം. ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ സമയം പാപ്പരാസികള്‍ വളഞ്ഞു. തന്റെയും ജ്യോതികയുടെയും ചിത്രം എടുത്തുകൊള്ളൂവെന്നും കുട്ടികളെ ഒഴിവാക്കണമെന്നും താരം നിർദേശിച്ചു. തുടർന്ന് ഇരുവരും ഫൊട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഇതിനിടെ വീണ്ടും ഫൊട്ടോ എടുക്കാൻ ശ്രമിച്ചവരോടായാണ് താരത്തിന്റെ ക്ഷമയോടെയുള്ള അഭ്യർഥന.