‘സ്ഫടികത്തിലെ ആട് തോമയാണ് പ്രചോദനം’; വിരുമാൻ വിശേഷങ്ങളുമായി കാർത്തി

സ്ഫടികത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമ എന്ന കഥാപാത്രം പ്രചോദനമായെന്ന് തമിഴ്ചിത്രം വിരുമാന്റെ നായകന്‍ കാര്‍ത്തി. മലയാളം നന്നായി പഠിച്ചശേഷം മലയാളചിത്രത്തില്‍ അഭിനയിക്കുമെന്നും കാര്‍ത്തി. വിരുമാന്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം.

സ്ഫടികത്തിലെപ്പോലെ അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് തമിഴ് ചിത്രം വിരുമാന്‍ വരച്ചുകാട്ടുന്നത്. അച്ഛനായി പ്രകാശ് രാജും മകനായി കാര്‍ത്തിയും. ആട് തോമ ഏറെ ആകര്‍ഷിച്ചെന്ന് കാര്‍ത്തി. തോമയുടെ കൂളിങ് ഗ്ലാസ് പോലും അതുപോലെ അങ്ങെടുത്തു. കൈദി 2 അടുത്തവര്‍ഷം ചിത്രീകരണം തുടങ്ങും. മലയാളം നന്നായി പഠിച്ചശേഷം മലയാളചിത്രത്തില്‍ അഭിനയിക്കുമെന്നും കാര്‍ത്തി. എം. മുത്തയ്യ സംവിധാനം െചയ്ത വിരുമന്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് നിര്‍മിച്ചത്. ചിത്രം മറ്റെന്നാള്‍ തീയറ്ററുകളിലെത്തും.