ഇനി വെബ്-സീരീസുകളുടെ കാലം; മലയാളത്തിൽ എന്തുകൊണ്ട് ഇറങ്ങുന്നില്ല? നിരഞ്ജ് മണിയൻപിള്ള രാജു

താരസംഘടന അമ്മയും, മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022ന്റെ വിശേഷങ്ങൾ മനോരമ ന്യൂസിനോട് പങ്കുവെച്ച് നടൻ നിരഞ്ജ് മണിയൻപിള്ള രാജു. മലയാളത്തിലെ മുൻ നിര സംവിധായകർ പോലും വെബ് സീരീസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇനി ഇത്തരം സീരീസുകളുടെ കാലമാണ് വരാൻ പോകുന്നത്. മലയാളത്തിൽ നിന്നും നിരവധി വെബ്-സീരീസുകൾ വരുമെന്നും നിരഞ്ജ് കൂട്ടിച്ചേർത്തു. വിഡിയോ കാണാം 

താരസംഘടന അമ്മയും, മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022 ഉടൻ പ്രേക്ഷകരിലേക്ക് എത്തും. കോവിഡിനുശേഷം താരനിര അണിനിരക്കുന്ന വന്‍ കലാവിരുന്നിന് മലയാള സിനിമയിലെ താരങ്ങൾ എല്ലാം തന്നെ അണിനിരക്കുന്നുണ്ട്.  നൃത്തവും, സംഗീതവും, സ്കിറ്റുകളുമെല്ലാം ചേർന്നൊരുക്കുന്ന കലാവിരുന്നിന് മാറ്റുകൂട്ടാൻ സൂപ്പർ താരങ്ങളും സംവിധായകരുമുണ്ട്. പരിപാടിയുടെതായി പുറത്തിറങ്ങിയ പ്രെമോ വീഡിയോ ഇതിനോടകം തന്നെ വൈറലാവുകയും ചെയ്തു.