അബ്രാമിനൊപ്പം ഷാരൂഖ്; കടന്നുപിടിച്ച് ആരാധകൻ; സുരക്ഷയൊരുക്കി ആര്യൻ; വിഡിയോ

വിമാനത്താവളത്തിൽ വച്ച് ഷാരൂഖ്ഖാനെ കടന്നുപിടിച്ച ആരാധകനിൽ നിന്നും താരത്തെ സംരക്ഷിച്ച് മകൻ ആര്യൻ ഖാൻ. വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് വരുമ്പോഴാണ് അനുവാദമില്ലാതെ ഒരു ആരാധകൻ സെൽഫിക്കായി ഷാരൂഖിന്റെ കയ്യിൽ കടന്നുപിടിച്ചത്. ഈ സമയം ആരാധകനെ തള്ളിമാറ്റി അച്ഛന് സംരക്ഷണമൊരുക്കി ആര്യൻ രംഗത്തെത്തി. ഈ വിഡിയോ ഇപ്പോൾ സൈബർ ഇടങ്ങളിലും വൈറലാണ്. ഇളയമകനായ അബ്രാമും ഷാരൂഖിനൊപ്പം ഉണ്ടായിരുന്നു. വിഡിയോ കാണാം.

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ജവാൻ എന്ന പുതിയ സിനിമയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ.