ശ്രീനിയുടെ കവിളിലെ ലാൽ ചുംബനം; മലയാളിയുടെ സൈബർ ഇടത്തെ ‘ഇഷ്ടചിത്രം’

മോഹൻലാൽ–ശ്രീനിവാസൻ.. ഈ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത് പ്രിയപ്പെട്ട ഒട്ടേറെ സിനിമകളും കഥാപാത്രങ്ങളുമാണ്. അസുഖാവസ്ഥയെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ശ്രീനിവാസന്റെ കവിളിൽ ചുംബിക്കുന്ന മോഹൻലാലിന്റെ ഒരു വിഡിയോ ഇന്ന് സൈബർ ഇടങ്ങളിൽ നിറഞ്ഞിരുന്നു. യുവതാരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കം ചിത്രം പങ്കിട്ട് ‘ദാസനെയും വിജയനെ’യും ഓർമിച്ച് കുറിപ്പുകൾ പങ്കിട്ടിരുന്നു. മനോഹര നിമിഷങ്ങൾ എന്നാണ് എല്ലാവരും െകാടുത്ത തലക്കെട്ട്. നാടോടിക്കാറ്റിലെ ദാസന്റേയും വിജയന്റേയും രസകരമായ സംഭാഷണങ്ങളും ആ കൂട്ടുകെട്ടിലെ നിമിഷങ്ങളും പങ്കുവയ്ക്കുന്ന കുറിപ്പുകളും കാണാം.

താരസംഘടന അമ്മയും, മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022 പ്രമൊ വിഡിയോ റിലീസ് ചെയ്തിരുന്നു. മലയാള സിനിമയിലെ എല്ലാ ജനപ്രിയ താരങ്ങളും ഒരുമിച്ച് പങ്കെടുക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ പ്രൗഡഗംഭീരമായ ഷോയാണ് മഴവിൽ എന്റർടെയ്ൻമെന്റ് 2022 എന്ന പേരിൽ സംപ്രേഷണത്തിന് ഒരുങ്ങുന്നത്.