നായകനായി ജാഫർ ഇടുക്കി; വരുന്നു 'ഒരു കടന്നൽ കഥ'

oru-kadannal-kadha
SHARE

നടൻ ജാഫർ ഇടുക്കിയെ നായകനാക്കികൊണ്ട് പുതിയ ചിത്രം വരുന്നു. പ്രദീപ് വേലായുധന്റെ തിരക്കഥയിലും സംവിധാനത്തിലുമൊരുങ്ങുന്ന  'ഒരു കടന്നൽ കഥ' എന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. സുധീർ കരമന, സുനിൽ സുഖദ, സുധീർ പരവൂർ, നിഷ സാരംഗ്, അരുണിമ രാജ്, ജോളി ചിറയത്ത്, മാസ്റ്റർ അബരീഷ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ടി.കെ.വി. പ്രൊഡക്ഷൻസ്, ഡി.കെ. പ്രൊഡക്ഷൻസ് എന്നി ബാനറുകളിൽ സുവർണ്ണ പ്രദീപ്, ഉല്ലാസ് ശങ്കർ, ബാബു പന്തക്കൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ജിസ്ബിൻ സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ഗാനരചനയും സംഗീത സംവിധാനവും ജിൻസി മണിയാട്ട്, വയലിൻ സജി എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായെന്നാണ് സൂചന.

MORE IN ENTERTAINMENT
SHOW MORE