കേരളം എനിക്ക് സ്വന്തം നാട്, വിക്രം സ്വികരിച്ചതിന് നന്ദി; വിജയ് സേതുപതി

കമൽഹാസൻ ചിത്രം വിക്രം കലക്ഷനിൽ പുത്തൻ റെക്കോഡുകൾ തീർത്ത് മുന്നേറുകയാണ്. തമിഴ്നാട്ടിൽ ബാഹുബലി കുറിച്ച അഞ്ചുവർഷത്തെ റെക്കോർഡ് വിക്രം മറികടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ വിജയ് സേതുപതിയും എത്തിയിരുന്നു. ഇപ്പോഴിതാ സന്താനത്തെയും വിക്രമിനെയും സ്വീകരിച്ച മലയാളികള്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി.

‘എന്റെ സ്വന്തം നാട്ടില്‍ വരുന്നത് പോലെയാണ് കേരളത്തില്‍ വരുമ്പോള്‍ കിട്ടുന്ന സ്‌നേഹം. വിക്രം സിനിമയെ സ്വികരിച്ചതിന് നന്ദി, കേരളത്തിലുള്ളവര്‍ ഭാഷ വിത്യാസമില്ലാതെ നല്ല ചിത്രങ്ങള്‍ സ്വീകരിക്കുന്നവരാണ് വിജയ് സേതുപതി പറഞ്ഞു. കൊച്ചിയില്‍ തന്റെ പുതിയ ചിത്രം മാമനിതന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു വിജയ് സേതുപതി നന്ദി പറഞ്ഞത്.ജൂണ്‍ 24 നാണ് മാമനിതന്‍ തിയേറ്ററുകളില്‍ എത്തുന്നത്. 

സീനു രാമസ്വാമിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. അതേ സമയം ആഗോളതലത്തിൽ ഏകദേശം 315 കോടി രൂപയിലേറെ വിക്രം നേടി. ചെന്നൈയിൽ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കമൽഹാസൻ ഇക്കാര്യം സൂചിപ്പിച്ചത്