ദർശനയെ കണ്ട് ബാബു ആന്റണിയുടെ മകൻ ആർതർ; ചിത്രങ്ങള്‍

നടൻ ബാബു ആന്റണി സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത്. ‘ആർതർ ഹൃദയത്തിലെ ദർശനയെ കണ്ടപ്പോൾ’ എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. ചിത്രത്തിലെ താരങ്ങളാകട്ടെ ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണിയും നടി ദർശന രാജേന്ദ്രനും.

ഹൃദയം സിനിമയുടെ വലിയ ആരാധകനാണ് ആർതർ. അതുകൊണ്ട് തന്നെ ദർശനയെ പരിചയപ്പെട്ടത് ആർതറിനെ സംബന്ധിച്ചടത്തോളം സന്തോഷകരമായ നിമിഷങ്ങളായിരുന്നുവെന്ന് ബാബു ആന്റണി പറഞ്ഞു. കൊല്ലത്തെ ആയുര്‍വേദിക് റിസോർട്ടിൽ വച്ചായിരുന്നു ഈ കൂടിക്കാഴ്ച.

അച്ഛനെപ്പോലെ തന്നെ മാർഷ്യൽ ആർട്സ് അഭ്യാസിയാണ് ആര്‍തർ. മിക്സഡ്‌ മാർഷ്യൽ ആർട്സിൽ ഫസ്റ്റ്‌ ഡാൻ ബ്ലാക്ക്‌ ബെൽറ്റ്‌ കരസ്ഥമാക്കിയ ആർതർ ദ് ഗ്രേറ്റ് എസ്കേപ്പ് എന്ന ദ്വിഭാഷ ചിത്രത്തിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു.