'ഇതാണ് സന്തോഷം..'; നയൻതാരയ്ക്ക് ഭക്ഷണം വാരിക്കൊടുത്ത് വിഗ്നേഷ്; വിഡിയോ

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ ജോഡിയാണ് നയൻതാരയും വിഗ്നേഷ് ശിവനും. ഇരുവരും ഒരുമിച്ചുള്ള വിഡിയോയും ചിത്രങ്ങളുമെല്ലാം ഏറെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിക്കുക. വിഗ്നേഷ് തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് പലപ്പോഴും ഇതെല്ലാം പങ്കുവയ്ക്കുക. 

ഇപ്പോഴിതാ നയൻതാരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭക്ഷണം വാരി നൽകട്ടെ എന്ന ചോദിക്കുമ്പോൾ നയൻതാര ചിരിക്കുന്നുണ്ട്. മഹാബലിപുരത്തെ സീഫുഡ് റെസ്റ്റോറന്റില്‍ നിന്നുള്ള കാഴ്ചയാണിത്. നിരവധി വിഭവങ്ങളാണ് ഇവർക്ക് മുന്നിൽ ഉള്ളത്. 

ഏറ്റവും മികച്ച നാടൻ ഭക്ഷണം അവൾക്ക് നൽകുന്നതാണ് സന്തോഷമെന്നാണ് വിഡിയോ പങ്കുവെച്ച് വിഗ്നേഷ് കുറിച്ചത്. രുചികരമായ ഭക്ഷണം ലഭിക്കുന്ന ഇത്തരം കുഞ്ഞ് സ്ഥലങ്ങളാണ് ഞങ്ങൾക്കേറെ പ്രിയപ്പെട്ടതെന്നും വിഗ്നേഷ് പറയുന്നു. 

വിഡിയോ കാണാം: