100 കടന്ന് മുന്നേറ്റം; ഇതുവരെ സമ്മാനമായി നല്‍കിയത് 1.70 കോടി രൂപ; ഹിറ്റായി ‘പണം തരും പടം’

മലയാളികൾ നെഞ്ചിലേറ്റിയ സൂപ്പർഹിറ്റ് ഗെയിം ഷോ ‘പണം തരും പടം’ 100 എപ്പിസോഡുകള്‍ പിന്നിടുന്നു. മഴവിൽ മനോരമയിൽ ‘ഉടൻ പണം’ എന്ന സൂപ്പർഹിറ്റ് ഗെയിം ഷോയ്ക്ക് പിന്നാലെ എത്തിയ ‘പണം തരും പട’ത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്.  മത്സരാർഥികളുടെ ജീവിതം മാറ്റിമറിച്ച, ഹൃദയം തൊട്ട നിരവധി നിമിഷങ്ങള്‍ സമ്മാനിച്ചാണ് ഷോയുടെ മുന്നേറ്റം. നടൻ രമേഷ് പിഷാരടിയാണ് നൂറാം എപ്പിസോഡിൽ മത്സരാര്‍ഥിയായെത്തുന്നത്. ജനുവരി 10ന് ആരംഭിച്ച ഷോയിലൂടെ ഇതിനോടകം തന്നെ 1.70 കോടി രൂപ സമ്മാനമായി നല്‍കിയിട്ടുണ്ട്. നടന്‍ ജഗദീഷിന്‍റെ അവതരണം പരിപാടിയെ കൂടുതല്‍ മികച്ചതാക്കി. 

സ്ക്രീനിൽ തെളിയുന്ന ചിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അതിവേഗം ശരിയുത്തരം നൽകിയാൽ സമ്മാനം നേടാം. 5000 മുതൽ 10 ലക്ഷം രൂപ വരെ സമ്മാനം നേടാൻ അവസരമുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30നാണ് ‘പണം തരും പടം’ സംപ്രേഷണം ചെയ്യുന്നത്. ടിവിയിൽ ഷോ നടക്കുമ്പോൾ മനോരമ മാക്സ് ആപ്പിലൂടെ പ്രേക്ഷകർക്ക് തൽസമയം മത്സരിക്കാനും സമ്മാനം നേടാനും അവസരമുണ്ട്. മനോരമ മാക്സ് ഡൗൺലോഡ് ചെയ്ത് പണം തരും പടം ബാനറിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30 ന് ടിവിയിലെ സംപ്രേക്ഷണത്തിനൊപ്പം നിങ്ങളുടെ ഉത്തരം രേഖപ്പെടുത്തുക. ശരിയായ ഉത്തരം ഏറ്റവും വേഗത്തിൽ അയക്കുന്നവരിൽ നിന്നും ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് മത്സരാർഥിക്ക് ലഭിച്ച അതേ തുക തന്നെ സമ്മാനമായി ലഭിക്കും. കൂടാതെ മറ്റനേകം സമ്മാനങ്ങള്‍ ഷോയിലൂടെ നേടാനും അവസരമുണ്ട്.