‘യഥാർഥ നായകൻമാർ എന്നും തനിച്ചാണ്’; ആകാംക്ഷയേറ്റി ‘എലോൺ’ ടീസർ; വിഡിയോ

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്...’ പിറന്നാൾ ദിനത്തിൽ ആകാംക്ഷ നിറച്ച് മോഹൻലാൽ ചിത്രം  ‘എലോൺ’ ടീസർ. 45 സെക്കൻഡ് ദൈർഘ്യമുള്ള ടീസറാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണിത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം. എ‍ഡിറ്റിങ് ഡ‍ോൺമാക്സ്. സംഗീതം ജേക്സ് ബിജോയ്.

2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്–മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനം റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന ചിത്രവും ഷാജി കൈലാസ് സംവിധാനം ചെയ്യുന്നുണ്ട്.