പ്രണയ സാഫല്യം; നിക്കി ഗല്‍റാണിയും ആദിയും വിവാഹിതരായി

തെന്നിന്ത്യന്‍ ചലച്ചിത്രനടി നിക്കി നടന്‍ ആദിയും വിവാഹിതരായി. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചെന്നൈയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തത്. 

ഹല്‍ദി ഉള്‍പ്പടെയുള്ള വിവാഹ പൂര്‍വ ചടങ്ങുകള്‍ നടിയുടെ വീട്ടില്‍ വച്ചാണ് നടത്തിയത്. തെലുങ്ക് സിനിമാ സംവിധായകന്‍ രവിരാജ പെനിസെട്ടിയുടെ മകനാണ് ആദി. നിവിന്‍ പോളി നായകനായ 1983യിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തില്‍ തുടക്കം കുറിച്ചത്. വെള്ളിമൂങ്ങ, ഓംശാന്തി ഓശാന തുടങ്ങിയ സിനിമകളിലും അവര്‍ അഭിനയിച്ചു.