‘വേണ്ടി വന്നാൽ വാര്‍ക്കപ്പണിയും തേപ്പും ചെയ്യും’; വിഡിയോയുമായി പൂർണിമ ഇന്ദ്രജിത്ത്

സ്വന്തം വീടിന്റെ പണി സ്വയം ചെയ്യുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് ലഭിക്കുന്നതെന്ന് പൂർണിമ ഇന്ദ്രജിത്ത്. പുതുതായി ഉണ്ടാക്കുന്ന വീടിന്റെ തേപ്പ് പണി സ്വയം ചെയ്യുന്ന വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ കമന്റ്. എങ്ങനെയാണ് നല്ല രീതിയിൽ തേക്കുന്നതെന്ന് പണിക്കാർക്ക് ഹിന്ദിയിലും മലയാളത്തിലും നിർദ്ദേശം കൊടുക്കുന്നുമുണ്ട്.

മുകളിലത്തെ നിലയിൽ നിന്ന് അമ്മയുടെ വാർക്കപ്പണി ശ്രദ്ധയോടെ നോക്കുന്ന മകൾ പ്രാർത്ഥനയെയും വിഡിയോയിൽ കാണാം.