കമലിനൊപ്പം ഞെട്ടിച്ച് ഫഹദ്; ആരാണ് ‘വിക്രം’?; വിജയ് സേതുപതിയും മാസ്

കമൽഹാസൻ–വിജയ് സേതുപതി–ഫഹദ് ഫാസിൽ എന്നിവർ ഒന്നിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ‘വിക്ര’ത്തിന്റെ ട്രെയിലർ എത്തി. അമ്പരപ്പിക്കുന്ന പ്രകടനം കൊണ്ട് കമലിനൊപ്പം പിടിച്ചുനിൽക്കുകയാണ് ഫഹദും. വിജയ് സേതുപതിയും ചെമ്പൻ വിനോദ് ജോസും നരേനും ഗംഭീരമാക്കുന്നു. വിഡിയോ കാണാം.

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. ഡിസ്നി. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍. എഡിറ്റിങ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. കലാസംവിധാനം എന്‍. സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിങ്, വി. സായ്, കവിത ജെ., മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിങ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ എം. സെന്തില്‍. ചിത്രം ജൂൺ 3ന് തിയറ്ററുകളിലെത്തും.