അമിതാഭ് ബച്ചന്റെ കൊച്ചുമകനും ഷാറൂഖ് ഖാന്റെ മകളും ഒന്നിക്കുന്ന ആർച്ചീസ്, വിഡിയോ

അമിതാഭ് ബച്ചന്റെ കൊച്ചുമകനും ഷാറൂഖ് ഖാന്റെ മകളും അഭിനയിക്കുന്ന ചിത്രം ദി ആര്‍ച്ചീസിന്റെ ആദ്യ വിഡിയോ പുറത്തിറങ്ങി. ലോകപ്രശസ്തമായ ആര്‍ച്ചീ കോമിക്സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സോയ അക്തറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊണ്ണൂറുകളുടെ ഓര്‍മ സമ്മാനിച്ചുകൊണ്ടാണ് ദി ആര്‍ച്ചീസിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വിഡിയോ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്. 

കേന്ദ്രകഥാപാത്രമായ ആര്‍ച്ചി ആന്‍ഡ്രൂസായി എത്തുന്നത് അമിതാഭ് ബച്ചന്റെ കൊച്ചുമകന്‍  അഗസ്ത്യ നന്ദ. ഷാറൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍, ശ്രീദേവിയുടെ മകള്‍ ഖുഷി കപൂര്‍, മിഹിര്‍ അഹൂജ, യുവരാജ് മേന്ദ, ഡോട്ട് എന്നിവരുമുണ്ട് ആര്‍ച്ചിയുടെ സംഘത്തില്‍. കഴിഞ്ഞമാസമാണ് ചിത്രീകരണം ആരംഭിച്ചത്.  നെറ്റ്ഫ്ലിക്സിലൂടെ അടുത്തവര്‍ഷം ചിത്രം റിലീസ് ചെയ്യും.