അച്ഛന്റെ ഇഷ്ടവസ്ത്രങ്ങളില്‍ രഘുവേട്ടന്‍; മഞ്ജുവിന്റെ സന്തോഷവും നൊമ്പരങ്ങളും

ബിജു മേനോൻ, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ നാളെ തിയറ്ററുകളിലെത്തും.

കണ്ണെഴുതിപൊട്ടും തൊട്ടിനുശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് "ലളിതം സുന്ദരം". മഞ്ജു വാര്യർ പ്രൊഡക്‌ഷൻസ്,സെഞ്ച്വറി  ഫിലിംസ് എന്നീ ബാനറുകളിൽ മഞ്ജു വാര്യർ, കൊച്ചുമോൻ എന്നിവർ ചേർന്നാണ് നിർമാണം.