‘നന്ദി പൃഥ്വി ബ്രോ ഡാഡിക്ക്, ഇല്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ട് പോയേനെ’; ഒമർ ലുലു ‘ധമാക്ക’

ഒടിടി റിലീസിന് പിന്നാലെ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ വന്ന ‘ബ്രോ ഡാഡി’. രസകരമായ ഒരു കഥ മികച്ച രീതിയിൽ കുടുംബ പ്രേക്ഷകർക്കായി അവതരിപ്പിക്കുകയാണ് പൃഥ്വി. വലിയ പുതുമകൾ ഒന്നുമില്ലെങ്കിലും മോഹൻലാൽ–പൃഥ്വി അച്ഛൻ മകൻ സീനുകൾ കയ്യടി നേടുകയാണ്. പിന്നാലെ  ഒമർ ലുലു സംവിധാനം ചെയ്ത ‘ധമാക്ക’ എന്ന ചിത്രവുമായി ചിലർ ഇതിനെ താരതമ്യം ചെയ്യുകയും ചെയ്തു.

കഥയിലെ ചില സാമ്യത ചൂണ്ടിക്കാട്ടിയാണ് പോസ്റ്റുകൾ എത്തിയത്. ഇതോടെ പൃഥ്വിക്ക് നന്ദി പറയുകയാണ് ഒമർ ലുലു. ‘ബ്രോ ഡാഡിക്ക്, നന്ദി പൃഥ്വിരാജ് സുകുമാരൻ, ഇല്ലെങ്കിൽ ഞാൻ മാത്രം ഒറ്റപ്പെട്ട് പോയേനെ..’ ദാസന്റേയും വിജയന്റേയും ചിത്രം പങ്കിട്ട് ഒമർ കുറിച്ചു.ധമാക്കയുമായി ബ്രോ ഡാഡിയെ താരതമ്യം ചെയ്യുന്നതിനെ വിമർശിച്ചും പോസ്റ്റിന് താഴെ കമന്റുകൾ കാണാം. ‘രാജുവേട്ടനോട് ഞാന്‍ ജീവിതകാലം മുഴുവൻ കടപ്പെട്ട് ഇരിക്കും ഒറ്റപ്പെട്ടുപോയ എന്നെ കൂടെ നിന്നു രക്ഷിച്ച എന്റെ പങ്കാളിയാണ് രാജുവേട്ടൻ.. രാജുവേട്ടൻ ഉയിർ.’ കമന്റ് ബോക്സിലും ഒമർ കുറിച്ചു.