‘കാതങ്ങളായി പോകുന്നിതാ...’; തിരിമാലിയിലെ ആദ്യ പാട്ട് പങ്കിട്ട് മമ്മൂട്ടി; വിഡിയോ

കേരളത്തിലും നേപ്പാളിലുമായി കഥ പറയുന്ന തിരിമാലി എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറക്കി നടൻ മമ്മൂട്ടി. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്. ഹരിശങ്കര്‍ ആലപിച്ച ഗാനത്തിന് ശ്രീജിത്ത് ഇടവന സംഗീതം നല്‍കിയിരിക്കുന്നു. മാധ്യമപ്രവർത്തകനായ വിവേക് മുഴക്കുന്ന് ആദ്യമായി ഗാനരചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് തിരിമാലി.

‘കാതങ്ങളായ് പോകുന്നിതാ... പാദങ്ങള്‍ മെല്ലെ ചേരുന്നിതാ..’ എന്ന ഗാനമാണ് ലിറിക്കൽ വിഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ശിക്കാരി ശംഭുവിന് ശേഷം എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ് കെ ലോറന്‍സ് നിര്‍മിച്ച സിനിമ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.