മിന്നല്‍ സൂപ്പര്‍‌ഹിറ്റ്; ടൊവീനോ ഗംഭീരം; അഭിനന്ദിച്ച് ആര്‍ആര്‍ആര്‍ ടീം; വിഡിയോ

മിന്നല്‍ മുരളിയിലെ സൂപ്പര്‍ ഹീറോയെ അഭിനന്ദിച്ച് സംവിധായകൻ രാജമൗലി. 'ഗംഭീരം' എന്ന് പറഞ്ഞുകൊണ്ടാണ് രാജമൗലി സംസാരിച്ചത്.  ആർആർആർ സിനിമയുടെ കേരള പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജമൗലിക്കൊപ്പം നടന്മാരായ ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 

എപ്പോഴാണ് നമ്മുക്ക് സ്വന്തമായി ഒരു സൂപ്പര്‍ഹീറോ എത്തുക എന്ന് എല്ലാവരും ചോദിക്കാറുണ്ട്. അങ്ങനെയാണ് സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ സൂപ്പര്‍ഹീറോ നമ്മുക്കായി എത്തുന്നതെന്ന് രാജമൗലി പറഞ്ഞു. വിഡിയോ കാണാം.

ടൊവീ സർ എന്ന് അഭിസംബോധന ചെയ്താണ് രാം ചരൺ ടൊവീനോയെ സ്വീകരിച്ചത്. ടൊവീനോ എന്നു പറയുമ്പോൾ കേൾക്കുന്ന ആരവം കേള്‍ക്കുമ്പോഴറിയാം നിങ്ങളുടെ അംഗീകാരമെന്നും രാം ചരൺ പറഞ്ഞു. ടൊവീനോയുടെ അഭിനയവൈഭവം അപാരമെന്നാണ് എൻടിആർ വിശേഷിപ്പിച്ചത്. സഹോദരനെപ്പോലെയാണ് ടൊവീനോയെന്നും മിന്നല്‍ മുരളിയുടെ വിജയത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ജൂനിയർ എൻടിആർ പറഞ്ഞു.