‘മരക്കാറി’ൽ നിന്നും നീക്കം ചെയ്ത രംഗം പുറത്ത്; വിഡിയോ

സിനിമകളുടെ മേക്കിങ് വിഡിയോകളും നീക്കം ചെയ്ത രംഗങ്ങളും റിലീസിനു ശേഷം അണിയറ പ്രവർത്തകർ പുറത്തു വിടാറുണ്ട്. പലതും രസകരമായ വിഡിയോകളായിരിക്കും. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്ന മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം ചിത്രത്തിലെ നീക്കം ചെയ്ത രംഗത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടു.  മോഹൻലാൽ, സിദ്ദീഖ്, നന്ദു, മാമൂക്കോയ എന്നിവർ ഉൾപ്പെടുന്ന രംഗമാണ് വിഡിയോയിൽ കാണാനാകുക. സീൻ എടുത്തതിനു ശേഷം മോണിറ്ററിൽ നോക്കി അത് വിലയിരുത്തുന്ന പ്രിയദർശനെയും കാണാം.