''കോഴി', ചെമ്പനെ മനസിൽ ധ്യാനിച്ച് അഭിനയിച്ചു'; ചാക്കോച്ചനും ചിരിക്കഥകളും

ജനസാന്ദ്രത കൂടിയ കേരളത്തിൽ വളരെ സാധാരണമായ ഒരു പൊതുവിഷയമാണ് വഴിപ്രശ്നം. മിക്ക മലയാളികൾക്കും ചിരപരിചിതമായ ഇത്തരം ഒരു വഴിപ്രശ്നത്തെ നർമത്തിൽ ചാലിച്ചവതരിപ്പിക്കുകയാണ് 'ഭീമന്റെ വഴി'. ചെറിയ വസ്തുവിൽ അടുത്തടുത്തായി വീടുവച്ചു താമസിക്കുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വപ്നവും പുരോഗതിയിലേക്കുള്ള പ്രതീക്ഷയുമാണ് പൊതുവഴി.  എന്നാൽ 'എന്റെ ഒരുതരി മണ്ണുപോലും വിട്ടുതരില്ല' എന്ന ലൈനിലുള്ള ദുർവാശി മൂലം വലിയ ക്രമസമാധാന പ്രശ്നങ്ങളിലേക്ക് ചെറിയ 'വഴിപ്രശ്നം' ചെന്നെത്താറുണ്ട്. ഇതുമൂലം കേരളത്തിനുള്ളിൽതന്നെ എത്ര അയൽക്കാർ ശത്രുക്കളായി ജീവിക്കുന്നു. വർഷങ്ങളായി കോടതി കയറിയിറങ്ങുന്നു. ഒരു ഗ്രാമത്തിന്റെ ക്യാൻവാസിൽ തികച്ചും സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിലൂടെ നർമത്തിലൂന്നിയാണ് 'ഭീമന്റെ വഴി' തുറക്കുന്നത്. ചിരിയിൽ ഒളിപ്പിച്ച ചിന്തകളിലൂടെ രണ്ടുമണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സിനിമതന്നെയാണ് ‘ഭീമന്റെ വഴി’.ചിത്രത്തെ ക്കുറിച്ച് പറയുന്നു ചെമ്പൻ വിനോദും കുഞ്ചാക്കോ ബോബനും.