'സിനിമ വലിയ സ്ക്രീനിൽ കാണാൻ ആഗ്രഹം'; മരയ്ക്കാർ വിവാദത്തിൽ സിദ്ദിഖ്

നിർമാതാവും  തിയറ്ററുകാരും പരസ്പരം മനസിലാക്കിയാൽ പരിഹരിക്കാവുന്ന പ്രശ്നമെ മരക്കാർ റിലീസ് വിവാദത്തിലുള്ളുവെന്ന് അമ്മ ജോയിന്റ് സെക്രട്ടറി നടൻ സിദ്ദിഖ്. മരക്കാർ ഒടിടിയിൽ മോശപ്പെട്ട് പോകുമെന്ന് കരുതുന്നില്ല. എന്നാൽ സിനിമ വലിയ സ്ക്രീനിൽ കാണണമെന്നാണ് നടൻ എന്ന നിലയിൽ ആഗ്രഹമെന്നും സിദ്ദിഖ് മനോരമ ന്യൂസിനോട് പറഞ്ഞു.

ഒടിടിയെ നിഷേധിച്ച് സിനിമയ്ക്ക് നിലനിൽക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്  സിദ്ദിഖ് മരക്കാർ വിവാദത്തിൽ പ്രതികരിച്ചത്. മരക്കാറിന് ഒടിടിയിലും നല്ല കാഴ്ച്ചക്കാരുണ്ടാകും.നിർമാതാവിന്റെ ഭാഗത്തുനിന്ന് തിയറ്ററുകാരും തിരിച്ചും ചിന്തിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമെയുള്ളുവെന്നും സിദ്ദിഖ് പറഞ്ഞു.

മരക്കാർ തിയറ്ററിൽ എത്താത്തതിന്റെ പേരിൽ മോഹൻലാലിന് എതിരാകേണ്ടതില്ല. മോഹൻലാൽ എന്ന നടനെ എഴുതി തള്ളാൻ കഴിയില്ല. വലിയ മുതൽമുടക്കുള്ള തിയറ്ററുകളിലേക്ക് നല്ല സിനിമകൾ എത്തിക്കാൻ നിർമാതാക്കൾക്കും ബാധ്യതയുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു.