'ഒന്നിച്ചുള്ള അവസാനത്തേതാകുമെന്ന് കരുതിയില്ല'; വികാരാധീനനായി രജനികാന്ത്

എസ്.പി.ബാലസുബ്രമണ്യം അവസാനം പാടിയ പാട്ട് പുറത്തിറങ്ങി. സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ അണ്ണാത്തെ സിനിമയിലെ  ആദ്യഗാനമാണ്  അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പാട്ട്  പുറത്തിറക്കവേ  എസ്.പി.ബിയെ ഓർത്തു സൂപ്പർ സ്റ്റാർ വികാരാധീതനായി.

രജനികാന്ത് എന്ന താരബിംബത്തെ നിർമ്മിക്കുന്നതിൽ എസ്.പി.ബിയെന്ന ശബ്ദത്തിൻ്റെ പങ്ക് ചെറുതന്നുമല്ല. രജനി  പടങ്ങളിലെ ലോകം ഏറ്റുപാടിയ   ഒത്തിരിപ്പാട്ടുകളിലെ ശബ്ദവും വിശ്വ ഗായകൻ്റേതാണ്. ഒടുവിലായി എസ് പി.ബി പാടി തീർത്തതും സൂപ്പർ സ്റ്റാറിന് വേണ്ടി. ദീപാവലി റിലീസിനൊരുങ്ങുന്ന  അണ്ണാത്തെയിലെ ആദ്യ പാട്ടാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

ചേട്ടൻ - അനിയൻ ബദ്ധത്തിൻ്റെ കഥ പറയുന്ന ചിത്രത്തിലെ രജനി കഥാപാത്രത്തിൻ്റെ സൂചനകളും പാട്ടിലുണ്ട്. വേഷ്ടിയും ഷർട്ടും ധരിച്ച് ഗ്രാമീണ ഉൽസവ പശ്ചാത്തലത്തിലാണ് പാട്ട്. ചിത്രത്തിൽ  രജനിയുടെ  ഇൻട്രോ  ഈ പാട്ടിലൂടെയാണ്.  രജനിയുടെ നൃത്തചുവടുകളാടെയാണ് പാട്ട് അവസാനിക്കുന്നത്.

ഡി. ഇമ്മനാണ് സംഗീത സംവിധാനം. എസ്.പി.ബിയുമായി ഒന്നിച്ചുള്ള ഒടുവിലത്തെ പാട്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലന്ന് ട്വിറ്ററിൽ കുറിച്ച രജനികാന്ത് വികാരാധീതനായി. മാന്ത്രിക ശബ്ദത്തിലൂടെ എന്നും  ജീവിക്കും  എന്ന്  കുറിച്ചാണ്  ട്വിറ്റർ  പോസ്റ്റ്‌  അവസാനിക്കുന്നത്. അടുത്ത മാസം 4 നാണ് അണ്ണാത്തെയുടെ റിലീസ്