വിജയ്​യുടെ പൂർണകായ പ്രതിമ; ആരാധകരുടെ വേറിട്ട സമ്മാനം

കേരളത്തിലും തമിഴ്നാട്ടിലും ആരാധകരുടെ എണ്ണത്തിൽ വളരെ മുന്നിലാണ് വിജയ്. താരത്തോടുള്ള ആരാധന െകാണ്ട് സാമൂഹികപ്രവർത്തനങ്ങളിലും കൂട്ടായ്മകൾ മുന്നിലാണ്. എന്നാൽ ഇപ്പോൾ കർണാടകത്തിൽ നിന്നുള്ള ആരാധകർ വ്യത്യസ്ഥമായ ഒരു ഇഷ്ടമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. വിജയ്​യുടെ രൂപത്തിൽ ഒരു പൂർണകായ പ്രതിമയാണ് നിർമിച്ചിരിക്കുന്നത്. മംഗലാപുരം സ്വദേശികളായ ആരാധകരാണ് വിജയുടെ കൂറ്റൻ പ്രതിമ നിർമിച്ച് താരത്തിന് സമ്മാനിച്ചിരിക്കുന്നത്.

വിജയ് മക്കൾ ഇയക്കത്തിന്റെ പന്നൈയൂരിലെ ഓഫീസിൽ പ്രതിമ സ്ഥാപിക്കാനാണ് തീരുമാനമെന്ന് റിപ്പോർട്ടുകളുണ്ട്. വിജയ് ഇപ്പോൾ പുതിയ ചിത്രമായ ബീസ്റ്റിന്റെ ചിത്രീകരണത്തിലാണ്. തെന്നിന്ത്യയിൽ രജനികാന്തിന് ശേഷം ഏറെ ആരാധകരുള്ള താരമാണ് ഇപ്പോൾ വിജയ്. ചിത്രങ്ങളുടെ വിജയത്തിലും കലക്ഷമിലും ബഹുദൂരം മുന്നിലാണ്.