വിദ്യാലയങ്ങളും കളിയിടങ്ങളെല്ലാം അടഞ്ഞു; കുട്ടികളുടെ ആശങ്കകൾ പറഞ്ഞ് ഹ്രസ്വചിത്രം

കോവിഡില്‍ അടച്ചിട്ടലോകത്ത് ഒറ്റപ്പെട്ടുപോയ കുട്ടികളുടെ ആശങ്കകള്‍ പറയുകാണ് ഹ്രസ്വചിത്രം ആക്ച്വല്‍ ഡേയ്സ് ഓഫ് ഫിലിപ്പ്. കൊച്ചിക്കാരനായ കെ.എസ് അനന്തനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

വിദ്യാലയങ്ങളും കളിയിടങ്ങളുമെല്ലാം അടഞ്ഞുപോയ കോവിഡിന്റെ കെട്ടകാലത്ത് കുട്ടികള്‍ എങ്ങനെയാണ് കഴിയുന്നത്.? കുട്ടികളുടെ ലോകത്ത് നിന്ന് കഥ പറയുകയാണ് ഫിലിപ്പ്...ഫിലിപ്പിലുണ്ടായ മാറ്റങ്ങള്‍.. ആശങ്കകള്‍.. എല്ലാമാണ് ദി ആക്ച്വല്‍ ഡേയ്സ് ഓഫ് ഫിലിപ്പ് എന്ന ഹ്രസ്വചിത്രം. അടഞ്ഞജീവിതെ എത്രയും പെട്ടന്ന് അവസാനിച്ച് കൂട്ടുകാര്‍ക്കൊപ്പമുള്ള കളിചിരികളും, യാത്രകളുമെല്ലാമ വേഗത്തില്‍ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഫിലിപ്പ്, 

കെ.എസ്.അനന്തനാണ് ആക്ച്വല്‍ ഡേയ്സ് ഓഫ് ഫിലിപ്പ് ഒരുക്കിയിരിക്കുന്നത്. കുട്ടികഥാപാത്രത്തിന്റെ പേര് ഫിലിപ്പ് എന്നുതന്നെയാണ്. അനന്തന്റെ യൂട്യൂബ് പേജില്‍ ഒരാഴ്ചമുന്‍പാണ് ചിത്രം അപ്പ്‌ലോഡ് െചയ്തിരിക്കുന്നത്