ഗോവിന്ദചാമിയേയും വെള്ളപൂശുമോ?; 50% എങ്കിലും സത്യസന്ധത വേണം; വീണ്ടും ഒമർ

മാലിക് ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ വന്നു കൊണ്ടിരിക്കുകയാണ്. 2009-ൽ തിരുവനന്തപുരത്തെ ബീമാപ്പള്ളിയിൽ നടന്ന വെടിവയ്പുമായും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ടാണ് മാലിക്കിനു നേരേ ഉയരുന്ന പ്രധാന വിമർശനങ്ങൾ. അന്ന് ഭരണകക്ഷിയായിരുന്ന സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമാണ് സിനിമയെന്ന ആരോപണങ്ങളാണ് ഉയരുന്നത്. 

മാലിക്കിനെതിരെ രണ്ടാമതും ഫെയ്സ്ബുക്കിൽ പോസ്റ്റുമായി സംവിധായകൻ ഒമൽ ലുലു എത്തിയിരിക്കുകയാണ്. സിനിമ സംവിധായകന്റെ കലയാണ് .എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമ്മുക്ക് അംഗീകരിക്കാന്‍ പറ്റുമോ. പിന്നെ പഴശ്ശീരാജയുടെയോ ചന്തുവിന്റെയോ കാര്യം പറഞ്ഞു വരുന്ന ചേട്ടൻമാരോട്.. "മാലിക്ക് സിനിമയിൽ പറയുന്ന വെടിവെപ്പിന് ആസ്പദമായ  സംഭവം നടന്നത് 2009ൽ. ഇന്നും സ്വന്തക്കാരേ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട്‌ പേർ ഇവിടെ ഉണ്ട് എന്ന പരിഗണന എങ്കിലും കൊടുത്ത് യാഥാർത്ഥ്യത്തോട് ഒരു 50% എങ്കിലും സത്യസന്ധത പുലർത്തണമായിരുന്നു". ചരിത്രപുസ്തകമൊന്നും തപ്പണ്ടാ , ഉറ്റവർ നഷ്ട്ടപെട്ട , ആ നാട്ടിൽ ജീവിക്കുന്ന ജീവിച്ചിരിക്കുന്ന 10 പേരോട് ചോദിച്ചാൽ മതി. – ഒമർ ഫെയ്സ് ബുക്കിൽ കുറിച്ചു. 

ഇതു രണ്ടാം തവണയാണ് മാലിക്കിനെതിരെ സംവിധായകൻ പ്രതികരിക്കുന്നത്. ‘മാലിക്ക് സിനിമ കണ്ടു തീർന്നു, മറ്റൊരു മെക്സിക്കന്‍ അപാരത എന്ന് പറയാം’.–ഇതായിരുന്നു ചിത്രത്തെക്കുറിച്ച് ഒമറിന്റെ നേരത്തെയുള്ള പ്രതികരണം.