‘ആ പഴയ ആളല്ല ഞാൻ, ആരാച്ചാരാക്കരുത്’; തമ്പാന്റെ കാവൽ‌; വിഡിയോ

suresh-gopi-kaval
SHARE

മാസും ക്ലാസും ആക്ഷനും നിറച്ച് സുരേഷ്ഗോപിയുടെ കാവൽ ട്രെയിലർ.തമ്പാൻ എന്ന നായക വേഷത്തിൽ സുരേഷ് ഗോപി എത്തുമ്പോൾ ആന്റണി എന്ന ഉറ്റ സുഹൃത്തിന്റെ വേഷത്തിൽ രൺജി പണിക്കരും ചിത്രത്തിൽ വേഷമിടുന്നു. നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടെയ്ല്‍ എന്‍ഡ് എഴുതുന്നതും രണ്‍ജി പണിക്കര്‍ ആണ്.

ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് സിനിമ നിർമിക്കുന്നത്. ലൂസിഫറിൽ മോഹൻലാൽ പൊലീസുകാരന്റെ തോളത്ത് കാൽ വച്ചപ്പോൾ കാവലിൽ സുരേഷ് ഗോപി പൊലീസുകാരന്റെ നെഞ്ചത്ത് മുട്ടുകാൽ വയ്ക്കുന്ന സീനും ട്രെയിലറിലുണ്ട്. പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് സിനിമയിൽ പ്രധാനവേഷത്തില്‍ എത്തുന്ന മറ്റുള്ളവർ.  രാജേഷ് ശര്‍മ്മ, ബേബി പാര്‍വതി, അമാന്‍ പണിക്കര്‍, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, അരിസ്റ്റോ സുരേഷ്, ചാലി പാല തുടങ്ങിയവരും വേഷമിടുന്നു. ദേശീയ പുരസ്കാര ജേതാവ് നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്. മന്‍സൂര്‍ മുത്തൂട്ടിയാണ് എഡിറ്റിംഗ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...