‘വലിയ പൊട്ടിലൂടെയല്ല, സ്ത്രീശാക്തീകരണം’; ഉന്നമിട്ടും വാഴ്ത്തിയും ഉണ്ണിയുടെ പോസ്റ്റ്

ജീവിതത്തിന്റെ തിരിച്ചടികളോടും കഷ്ടപാടുകളോടും പൊരുതി മുന്നേറിയ വര്‍ക്കല എസ്.ഐ. എസ്.പി.ആനിയുടെ വാക്കുകൾ ഇന്ന് കേരളത്തിന് പ്രചോദനമാവുകയാണ്. ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട് തേടിയെത്തിയ മാധ്യമപ്രവർത്തകരോട് തന്റെ ജീവിതവും അവർ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ നടൻ ഉണ്ണി മുകുന്ദൻ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റും വൈറലാണ്. 

‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്. The real fighter..Inspiration For All..’ ഉണ്ണി കുറിച്ചു. ഇതിൽ വലിയ പൊട്ട് എന്ന പ്രയോഗം ഇപ്പോൾ ട്രോളുകളിലും നിറയുകയാണ്.കൈവിട്ട് പോകുമായിരുന്ന ജീവിതത്തെ കാക്കിയണിയിപ്പിച്ചതിനു പിന്നില്‍ വഴിയരുകില്‍ നാരങ്ങാവെള്ളം വിറ്റതുമുതലുള്ള കഠിനാധ്വാനത്തിന്‍റെ കഥയുണ്ട് ആനിക്ക് പറയാൻ.പ്രൊബേഷന്‍ കഴിഞ്ഞ് ഇന്നലെയാണ് തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനി എസ്.പി.ആനി വര്‍ക്കല എസ്.ഐയായി ചുമതലയേറ്റത്.