'തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം..'; അനിയത്തിപ്രാവിലെ കേൾക്കാത്ത പാട്ടിതാ

കേരളത്തിലെ ക്യാംപസുകളെ ഇളക്കി മറിച്ച സൂപ്പർഹിറ്റ് ചിത്രം അനിയത്തിപ്രാവിലെ ആരും കേൾക്കാത്ത പാട്ട് പങ്കുവച്ച് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായരോടുള്ള ആദരമായാണ് അദ്ദേഹം ഈ ഗാനം പുറത്തുവിട്ടത്. അനിയത്തിപ്രാവിന് വേണ്ടി എസ്. രമേശൻ നായർ എഴുതി ഔസേപ്പച്ചൻ സംഗീതം നൽകി യേശുദാസും ചിത്രയും ചേർന്ന് പാടിയ പാട്ടാണിത്. എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്സിന് മാറ്റം വന്നതോടെ പാട്ട് മാറ്റി വയ്ക്കുകയായിരുന്നു. 

ഔസേപ്പച്ചന്റെ കയ്യിൽ ഇക്കാലമത്രയും ഭദ്രമായിരുന്ന പാട്ട് ഒടുവിൽ രമേശൻനായർ വിടവാങ്ങിയപ്പോൾ ഏറെ ആദരവോടെ പുറത്ത് വിടുകയായിരുന്നു. പാട്ട് കേൾക്കാം.