സൽമാൻ ഖാന്റെ ബോഡി ഗാർഡിന്റെ ശമ്പളം?; അമ്പരന്ന് ആരാധകർ

ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന്റെ ബോഡി ഗാർഡിന്റെ ശമ്പളം സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു. അന്താരാഷ്ട്ര സെലിബ്രിറ്റികൾക്ക് പ്രൊട്ടക്ഷൻ നൽകുന്ന ഷേരയാണ് സൽമാന്റെ ബോഡിഗാര്‍ഡ്. ഗായകൻ ജസ്റ്റിൻ ബീബർ മുംബൈയിൽ സംഗീത പരിപാടി അവതരിപ്പിച്ചപ്പോൾ ബോഡി ഗാർഡായി എത്തിയും ഷേര വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 

ആരാധകരും പത്രക്കാരും എപ്പോഴും ചുറ്റും കൂടുന്ന താരമാണ് സൽമാൻ ഖാൻ. 26 വർഷമായി താരത്തിന്റെ പേർസണൽ ബോഡി ഗാർഡാണ് ഷേര. 2011–ൽ ഒരു അവാർഡും നേടിയിട്ടുണ്ട്. സൽമാൻ ഖാന്റെ ബോഡി ഗാർഡ് എന്ന പദവിക്കു പുറമേ ഒരു സെക്യൂരിറ്റി ഏജൻസിയും ഷേരക്കുണ്ട്. 

ഏകദേശം 15 ലക്ഷത്തോളമാണ് ഷേരയുടെ മാസശമ്പളം. പ്രതിവർഷം 2 കോടിക്ക് അടുത്ത്. സിഖുകാരനായ ഷേരയുടെ യഥാർത്ഥ പേര് ഗുർമീത് സിംഗ് ജോളിയെന്നാണ്.