വനിതാ സംവിധായിക; പാർവതി നായിക; നടൻ മമ്മൂട്ടി; വനിതാ ദിനത്തിൽ പ്രഖ്യാപനം

വനിതാ ദിനത്തിൽ കേരളത്തിന്റെ കയ്യടി വാങ്ങുന്ന പ്രഖ്യാപനവുമായി മമ്മൂട്ടി. സിനിമാജീവിതത്തിൽ ഒരു വനിതാ സംവിധായകയുടെ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് ‘പുഴു’ എന്നാണ് പേരിട്ടിരിക്കുന്നത്. നവാഗതയായ റത്തീന ശർഷാദ് ആണ് സിനിമ ഒരുക്കുന്നത്. ദുൽഖറിന്റെ വേഫെറെർ ഫിലിംസും ജോർജിന്റെ സെല്ലുലോയ്‍ഡ് പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമാണം. 

ഹർഷാദ്​, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്​. ഗിരീഷ് ഗംഗാധരൻ കാമറ ചലിപ്പിക്കും. ജേക്സ് ബിജോയ് ആണ്​സംഗീതം. ദീപു ജോസഫ് എഡിറ്റിങ്ങും സമീറ സനീഷ് വസ്​ത്രാലങ്കാരവും നിർവഹിക്കുന്നു. മനു ജഗത്​ ആണ്​ കലാ സംവിധാനം.