‘ചേട്ടൻ പോയതോടെ ഏഴാംകൂലികളായി‌; വാടക വരുമാനം മാത്രം’: കണ്ണീരനുഭവം

കലാഭവൻ മണി ഓർമയായിട്ട് 5 വർഷമായിരിക്കുകയാണ്. മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത അനശ്വര പ്രതിഭയുടെ ഓർമകൾക്ക് മുന്നിൽ ഏവരും പ്രണാമം അർപ്പിക്കുകയാണ്. കലാഭവൻ മണിയുടെ ഓർമകളും വന്നവഴിയും ഇപ്പോഴത്തെ അവസ്ഥയും എല്ലാം പങ്കുവയ്ക്കുകയാണ് സഹോദരൻ ആർഎൽവി രാമകൃഷ്ണന്‍ വനിത ഓൺലൈനിനോട്. മണിയുടെ മരണത്തിൽ നിന്ന് ഇപ്പോഴും കുടുംബം കരകയറിയിട്ടില്ലെന്നാണ് രാമകൃഷ്ണൻ പറയുന്നത്. 

മണിച്ചേട്ടന്റെ മരണത്തിൽ നിന്ന് ഞങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ല. ചേട്ടൻ പോയതോടെ ഞങ്ങൾ പഴയതുപോലെ ഏഴാംകൂലികളായി. സാമ്പത്തികസഹായം മാത്രമല്ല,  ഞങ്ങൾക്കു വേണ്ടി സംസാരിക്കാൻ ഒരാളുണ്ട് എന്ന തോന്നലുണ്ടായിരുന്നു. മോള്‍ ലക്ഷ്മി, ഒരു ഡോക്ടറാകണമെന്നും നാട്ടുകാരെ സൗജന്യമായി ചികിത്സിക്കണമെന്നുമൊക്കെ ചേട്ടന്റെ ആഗ്രഹങ്ങളായിരുന്നു. അതിനുള്ള കഠിനശ്രമത്തിലാണ് അവള്‍.  ചേട്ടൻ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നത്. രാമകൃഷ്ണന്റെ വാക്കുകൾ. 

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാൻ ക്ലിക്ക് ചെയ്യുക