നായകന്റെ മുതുകിലേക്ക് ചാടി; ചാട്ടം പിഴച്ചു നടുവിടിച്ച് വീണു; വിഡിയോ

‘അതിവേഗം നടന്നെത്തി നിൽക്കുന്ന നായകൻ. പിന്നാലെ എത്തുന്ന നായിക, നായകന്റെ മുതുകിലേക്ക് ചാടി കയറുന്നു.’ ഇതായിരുന്നു ഷോട്ട് പക്ഷേ ചെറിയ ഒരു അബദ്ധം. നടിയുടെ ചാട്ടം പിഴച്ചു. നടുവിടിച്ച് താഴെ. നായകനും അമ്പരന്നു. സിനിമയുടെ സെറ്റും. ചാട്ടം പിഴച്ച നിലത്തുവീണ നായിക പ്രിയ വാരിയരാണ്. താരം തന്നെയാണ് രസകരമായ ഈ വിഡിയോ ഇൻസ്റ്റഗ്രമിൽ പങ്കുവച്ചിരിക്കുന്നത്. ചെക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനെനിടെയായിരുന്നു സംഭവം.

നടി വീണതു കണ്ട് അണിയറക്കാർ ഓടി വരുന്നതും വിഡിയോയിൽ കാണാം. ഇത്രയൊക്കെ സംഭവിച്ചിട്ടും പരുക്ക് പോലും വകവയ്ക്കാതെ ഷൂട്ടിങ് തുടരാമെന്ന് പ്രിയ പറയുന്നുണ്ട്. ചന്ദ്ര ശേഖർ സംവിധാനം ചെയ്ത ചെക്ക് സിനിമയിൽ നിഥിന്റെ നായികയായാണ് പ്രിയ എത്തുന്നത്. രാകുൽപ്രീത് സിങ് ആണ് ചിത്രത്തിലെ മറ്റൊരു താരം. പ്രിയ–നിഥിൻ ജോഡികളുടെ പ്രണയരംഗങ്ങൾ കോർത്തിണക്കിയ ഗാനം ആരാധകരുടെ ഇടയിൽ ഹിറ്റായിരുന്നു.