സിനിമകളിലെ അടയാളപ്പെടുത്തൽ; മരണത്തിലും അനശ്വരനായി കിം കി ഡുക്

മരണത്തിലും അനശ്വരനായി കിം കി ഡുക്. രാജ്യാന്തര ചലച്ചിത്രോൽസവത്തിന്റെ കൊച്ചി പതിപ്പിൽ സ്പ്രിങ് സമ്മർ ഫാൾ വിന്റർ ആൻഡ് സ്പ്രിങ് എന്ന കിം കി ഡുക് സിനിമ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്. റിലീസായി പതിനേഴുവർഷങ്ങൾക്കിപ്പുറവും  ഫെസ്റ്റിവൽ വേദിയെ സജീവമാക്കിയ കി കി ഡുക്ക് സിനിമയുടെ രസക്കാഴ്ചയിലേക്ക്.

കൊച്ചിയിലെ ശ്രീധർ തിയറ്ററാണ്. അകത്തെ തിരക്കെന്തെന്ന് വ്യക്തമാക്കി പുറത്ത് വാഹനങ്ങളുടെ നീണ്ട നിര. ശ്രീധറിന്റെ വരാന്തയിൽ കിമ്മിന്റെ ചിത്രത്തിന് കയറാനാകാതെ സ്വയം ശപിച്ച വോളന്റിയർമാരെ സലാം പറഞ്ഞ് നേരെ ചെന്നത് പ്രൊജക്ടർ റൂമിലാണ്. 69മുതൽ ഷേണായിസ് തിയറ്ററിൽ പ്രൊജക്ടർ കൈകാര്യം ചെയ്ത ജോൺ ഈ 2021ൽ  ഇവീടെയീ ശ്രീധർ തിയറ്ററിലും പ്രൊജക്ടറിന്റെ ചുക്കാൻ പിടിച്ചു നിൽപുണ്ട്. കിമ്മിന്റെ സിനിമയെക്കുറിച്ച് ചോദിച്ചപ്പോൾ ജോൺ മനസ്സ് തുറന്നു. 

സ്പ്രിങ് സമ്മർ ഫാൾ വിന്റർ ആൻഡ് സ്പ്രിങ് കൊട്ടകയിലെ ഇരുളിൽ ഒരു തലമുറയെ ഇന്നും പ്രചോദിപ്പിക്കുന്നു. 

കിമ്മിന്റെ  ദർശനം കണ്ട് പ്രചോദിതനായി പുറത്തെത്തിയ ചലച്ചിത്ര വിദ്യാർഥികൾക്കടക്കം വാക്കുകൾ വികാരമായി.

ചില സിനിമകൾ ക്ളാസിക്കുകളാകുന്നത് ഇങ്ങനെയുമാണ്. ചലച്ചിത്രകാരന്റെ മരണശേഷവും ഋതുക്കൾ സിനിമയ്ക്ക് കാഴ്ച്ചക്കാരും ചർച്ചാവേദികളും ഒരുക്കിക്കൊണ്ടേയിരിക്കും.