ശ്രീധരന്‍ കാണി ഇനി സിനിമയിലും; ചങ്കുറപ്പിന്‍റെ നേര്‍കാഴ്ചയായ് 'ഒരിലത്തണലില്‍'

HeroSreedharan-
SHARE

ഇരുകൈപ്പത്തികളും അപകടത്തില്‍ നഷ്ടമായെങ്കിലും ചങ്കുറപ്പുകൊണ്ടുമാത്രം ജോലിചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ശ്രീധരന്‍ കാണി സിനിമയില്‍ നായകനായി. അശോക് ആര്‍.നാഥ് സംവിധാനം ചെയ്ത ഒരിലത്തണലിൽ എന്ന ചിത്രത്തിലാണ് ശ്രീധരന്‍ മുഖ്യകഥാപാത്രമാകുന്നത്. ചിത്രം വൈകാതെ പ്രേക്ഷരിലെത്തും.

ജീവിത്തില്‍ മാത്രമല്ല സിനിമയിലും ശ്രീധരന്‍ നായകനായി. ഒാര്‍മയില്ലേ ശ്രീധരനെ അഗസ്ത്യാര്‍ വനമേഖലയില്‍ കോട്ടൂര്‍ കൊമ്പിടി സെറ്റില്‍മെന്റ് കോളനിയില്‍ സകലജോലികളും ചെയ്ത് ജീവിക്കുന്ന ശ്രീധരന്റെ കഥ ഉത്രാട ദിനത്തില്‍  മനോരമ ന്യൂസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരുന്നു

ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട് , അതിജീവനത്തിനായി പോരാടുന്ന അച്യുതൻ  എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ശ്രീധരൻ അവതരിപ്പിക്കുന്നത്. ശ്രീധരന്റെ യഥാർത്ഥ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരം കൂടിയാണ് ഒരിലത്തണലിൽ എന്ന ചിത്രം. സഹസ്രാരാ സിനിമാസിന്റെ ബാനറിൽ ആര്‍. സന്ദീപ് നിര്‍മിക്കുന്ന ചിത്ര അശോക് ആർ നാഥ് സംവിധാനം ചെയ്യുന്നു. 

വെല്ലുവിളികളെ നേരിട്ട് മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കായി സംസ്ഥാന കൃഷിവകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്കാരം ശ്രീധരന്‍ ലഭിച്ചിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...