തിരക്കഥാകൃത്തുകൾക്ക് വഴികാട്ടിയായി ഫിലിമോക്രസിയുടെ സ്ക്രിപ്റ്റ് മെന്ററിംഗ് പ്രോഗ്രാം

filmocracy-script
SHARE

 പരിചയസമ്പന്നരായ സംവിധായകരുടേയും തിരക്കഥാകൃത്തുകളുടേയും കീഴിൽ സ്വതന്ത്ര സംവിധായകർക്ക് സ്ക്രിപ്റ്റ് മെന്ററിങ്ങ് പരിപാടിയുമായി ഫിലിമോക്രസി ഫൗണ്ടേഷൻ. അംഗീകൃതമായ സ്ക്രിപ്റ്റിങ്ങ് രീതികളെ ആധാരമാക്കിയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി ഒന്നു മുതലാണ് പരിപാടി. ഓരോ പ്രൊജക്ടിനും വെവ്വേറെ മെന്റർമാരുണ്ടാകുമെന്ന് ഫൗണ്ടേഷൻ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.

നിലവിലെ തിരക്കഥയുടെ അപര്യാപതതകൾ നികത്തി അതിനെ എല്ലാ പൂർണതയോടും സ്വതന്ത്ര സംവിധായകരുടെ സൃഷ്ടിയിൽ മാറ്റം വരുത്താതെയും സ്ക്രിപ്റ്റിനെ മെച്ചപ്പെടുത്തുകയാണ് പരിപാടിയുടെ ഉദ്ദേശം. ഇതിനു പുറമെ, പ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും ഗുണകരമാകുന്ന പരിശീലനവും നൽകും. ചുരുങ്ങിയ കാലത്തിൽ തന്നെ സ്വതന്ത്ര സംവിധായകരെ വളർത്തിക്കൊണ്ടുവരുന്നതിൽ ഫിലിമോക്രസി ശ്രമിച്ചിട്ടുണ്ട്.

മറ്റ് സ്ഥാപനങ്ങൾ സാമ്പത്തികമായി സംവിധായകരെ പിന്തുണച്ചപ്പോൾ ഫിലിമോക്രസി നിർമാണത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങിക്കൊടുക്കുകയാണ് ചെയ്തത്. ഇതുവരെ പത്തൊൻപതു പ്രൊജക്ടുകളുടെ നിർമാണച്ചിലവും വഹിക്കാനും ഫൗണ്ടേഷന് സാധിച്ചുവെന്ന് അഭിമാനത്തോടെ സംഘാടകർ പറയുന്നു. ഈ സിനിമകളിൽ പലതും പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ഫിലിമോക്രസിയുടെ പ്രൊഡക്ഷൻ സപ്പോർട്ട് പ്രോഗ്രാമിന് തിരഞ്ഞെടുക്കപ്പെട്ട തിരക്കഥകൾക്കാണ് മെന്ററിങ്ങിൽ പങ്കെടുക്കാൻ അവസരമുണ്ടാകുക.

വിശദവിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറുകളിലോ ഇ–മെയിലിലോ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റും സന്ദരശിക്കുക

9895129378, 9686445453

e-mail unnivijayan@gmail.com

website address www.filmocracy.in

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...