നിറവയറിൽ യോഗ ചെയ്ത് ഞെട്ടിച്ച് കരീന; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

യോഗ മനസ്സിനും ശരീരത്തിനും നല്ലതാണെന്ന് അറിയാത്തർ കാണില്ല.. എന്നാൽ പൂർണഗര്‍ഭിണിയായിരിക്കുമ്പോൾ യോഗ ചെയ്യുന്നതെങ്ങനെ എന്ന് ചോദിച്ചാൽ കരീന കപൂർ ഖാൻ പറയും ദാ ഇങ്ങനെയെന്ന്. ഗര്‍ഭകാലത്ത് യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് നടി കരീന കപൂര്‍ ഖാന് ആരാധകരെ ഞെട്ടിച്ചത്‍. യോഗ ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചത്. 

ഗർഭാവസ്ഥയിൽ ഇതിനു മുമ്പും നടി ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നു. ഗർഭകാലം ഒന്നിൽനിന്നുമുള്ള മാറിനിൽക്കലല്ല എന്നാണ് താരം ചിത്രങ്ങളിലൂടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നത്.  ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങൾ ഫാഷനിൽ യാതൊരു വിട്ടുവീഴ്ചയില്ലാതെ ധരിക്കുന്നതാണ് നടിയുടെ രീതി. രണ്ടാമത്തെ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് ഓഗസ്റ്റിലാണ് കരീന–സെയ്ഫ് അലി ഖാന്‍ ദമ്പതികൾ വെളിപ്പെടുത്തിയത്.