ജോർജ്കുട്ടിക്ക് തെറ്റി; ഓഗസ്റ്റ് രണ്ട് വെള്ളിയാഴ്ച; ദൃശ്യത്തിലെ തെറ്റുകൾ; വിഡിയോ

ദൃശ്യത്തിന്റെ രണ്ടാംഭാഗം റിലീസ് ചെയ്യാനിരിക്കേ ആദ്യ ഭാഗത്തിലെ ചില തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന വിഡിയോ ചർച്ചയാകുന്നു. ;ചിത്രത്തിലെ 28 തെറ്റുകളാണ് വൈറലാകുന്ന വിഡിയോയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്വിമര്‍ശനമല്ല മറിച്ച് എന്റര്‍ടെയ്ന്‍മെന്റ് മാത്രമാണ് ഉദ്ദേശം എന്ന് വിഡിയോയില്‍ പ്രത്യേകം പറയുന്നുണ്ട്. അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല'' എന്ന ആമുഖത്തോടെയാണ് തുടക്കം.

അൻസിബയുടെ കഥാപാത്രം റോഷനെ അടിക്കുന്ന കൃത്രിമ വടിയും കാറിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഒളി ക്യാമറയുമൊക്കെ ഇവർ കണ്ടുപിടിക്കുന്നു. ദൃശ്യത്തിലെ കഥ നടക്കുന്നത് 2013–ലാണ്. 2013 ഓഗസ്റ്റ് രണ്ട് ശനിയാഴ്ച ഇവർ ധ്യാനത്തിനു പോയെന്നാണ് ചിത്രത്തിൽ കാണിക്കുന്നത്. എന്നാൽ യഥാർഥത്തിൽ 2013 ഓഗസ്റ്റ് 2 ഒരു വെള്ളിയാഴ്ചയായിരുന്നുവെന്നും ഇവർ വിഡിയോയിലൂടെ തെളിയിക്കുന്നുണ്ട്.