mammootty-kochi-mayor-viral

‘കൊച്ചി, അദ്ദേഹത്തിന്റെ കൂടി നഗരമാണ്. വീട്ടിൽ പോയി കണ്ടു. അനുഗ്രഹം വാങ്ങി. ഒരുപാട് സംസാരിച്ചു. കല, രാഷ്ട്രീയം, സിനിമ, നഗരവികസനം, കൊച്ചിയുടെ ചരിത്രം അങ്ങനെ എല്ലാം സംസാരിച്ചു. പുതിയ അനുഭവമാണ് അദ്ദേഹം ഓരോ നിമിഷവും സമ്മാനിച്ചത്..’ ആവേശം ഒട്ടും ചോരാതെ കൊച്ചി നിയുക്ത മേയർ അനിൽ കുമാർ പറയുന്നു. മമ്മൂട്ടിയുടെ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ൈവറലാണ്. അനിൽ കുമാറിനൊപ്പം മമ്മൂട്ടിയുടെ വീട് ഉൾപ്പെടുന്ന ഡിവിഷനിലെ കൗൺസിലർ സി.ഡി ബിന്ദുവും കൂടിക്കാഴ്ചയുടെ ഭാഗമായി.

വെള്ള മുണ്ടും ജുബ്ബയും ധരിച്ച് ഏറെ വ്യത്യസ്ഥനായിട്ടാണ് മമ്മൂട്ടി അതിഥികളെ വരവേറ്റത്. ‘യേശുദാസിനെ പോലെയുണ്ടല്ലോ മമ്മൂക്ക’ എന്ന് ആരാധകരും സ്നേഹത്തോടെ കമന്റുകളും പാസാക്കുകയാണ്.  

കോവിഡ് ലോക്ഡൗൺ സമയത്ത് വീട്ടിലേക്ക് ഒതുങ്ങിയ മമ്മൂട്ടി ഇടയ്ക്ക് പങ്കുവച്ച ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നീട്  275 ദിവസങ്ങൾക്കു ശേഷം വീടിന് പുറത്തെത്തി സുഹൃത്തുക്കളോടൊപ്പം തട്ടുകടയിൽ സുലൈമാനി കുടിക്കുന്ന മമ്മൂട്ടി ചിത്രവും തരംഗമായിരുന്നു. ഇതിന് പിന്നാലെയാണ് സൂഫി സ്റ്റെലിലെ പുതിയ ചിത്രം ശ്രദ്ധേ നേടുന്നത്.