'ഓലഞ്ഞാലി കുരുവി..' പാടി മേരി; ജയചന്ദ്രൻ പകർത്തി; നന്ദി അറിയിച്ച് ഗോപി സുന്ദർ

ഓലഞ്ഞാലി കുരുവിയെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍. 1983 എന്ന സിനിമയില്‍ ഗോപീസുന്ദര്‍ ഈണമിട്ട ഓലഞ്ഞാലി കുരുവി എന്ന ഗാനം പാടുന്ന മേരി എന്ന വിദേശിയെയാണ് എം.ജയചന്ദ്രന്‍ പരിചയപ്പെടുത്തുന്നത്. കോവളത്തെ ടാജ് ഗ്രീന്‌‍ കോവിലെ സീ സൈഡ് റസ്റ്ററന്റിലിരുന്നാണ് ക്രിസ്മസ് ദിനത്തില്‍ മേരി മലയാളത്തിലെ ഹിറ്റ് ഗാനങ്ങളിലൊന്നായ ഒാലഞ്ഞാലി പാടിയത്. 

എസ്.ജാനകി പാടിയ ഈ ഗാനത്തിന് ഒരു സാര്‍വലൗകിക ടച്ച് ഉണ്ടെന്ന് എം.ജയചന്ദ്രന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. മേരിയെ കൊണ്ട് ഒരിക്കല്‍കൂടി പാടിച്ചശേഷമാണ് ജയചന്ദ്രന്‍ പാട്ട് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ഗോപീസുന്ദറിന് അയച്ചതും. ക്രിസ്മസ് ദിനത്തിലെ  സമ്മാനത്തിന് ജയചന്ദ്രന് നന്ദി പറഞ്ഞ് ഗോപീസുന്ദര്‍ തന്നെ മേരിയുടെ പാട്ട് പിന്നീട് ഫെയ്സ്ബുക്കില്‍ പങ്കുവച്ചു.