ഗാനജീവിതത്തിന്റെ 55 വർഷങ്ങൾ; ഭാവഗായകന് മനോരമയുടെ ആദരം

ഗാന ജീവിതത്തില്‍ അന്‍പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിച്ച ഗായകന്‍ പി.ജയചന്ദ്രന് തൃശൂരില്‍ മനോരമയുടെ ആദരം. എഴുപത്തിയഞ്ചാം പിറന്നാളിന്‍റെ പൂര്‍ണിമയും പി.ജയചന്ദ്രന്‍ തൃശൂരില്‍ ആഘോഷിച്ചു. 

മലയാള മനോരമയും ഐ.സി.എല്‍ . ഫിന്‍കോര്‍പ്പും ചേര്‍ന്നായിരുന്നു ഗായകന്‍ പി.ജയചന്ദ്രന് ആദരം ഒരുക്കിയത്. ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന ചടങ്ങില്‍ ഒട്ടേറെ സംഗീത പ്രേമികള്‍ പങ്കെടുത്തു. മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.എ.കുരിയാക്കോസ് പി.ജയചന്ദ്രന് ഉപഹാരം സമ്മാനിച്ചു.ഐ.സി.എല്‍. ഫിന്‍കോര്‍പ് ചെയര്‍മാന്‍ അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മലയാള മനോരമ മാര്‍ക്കറ്റിങ്ങ് തൃശൂര്‍ മേധാവി അനില്‍കുമാര്‍ പൊന്നാട ചാര്‍ത്തി.ഉദ്ഘാടന ചടങ്ങനു ശേഷം പി.ജയചന്ദ്രന്‍ സദസിനു മുമ്പില്‍ പാട്ടുപാടി. 

പിന്നണി ഗായകരായ കെ.കെ.നിഷാദ്, ചിത്ര അരുണ്‍, റോഷ്നി സുരേഷ്, ഡോക്ടര്‍ രശ്മി എന്നിവരും ജയചന്ദ്രനോടൊപ്പം വേദിയില്‍ എത്തി. ഒരു ദേശീയ ബഹുമതിയും അഞ്ചു തവണ കേരള സംസ്ഥാന അവാര്‍ഡു പി.ജയചന്ദ്രനെ തേടിയെത്തിയിരുന്നു. ഇതിനു പുറമെ, തമിഴ്നാട് സംസ്ഥാന അവാര്‍ഡും ജയചന്ദ്രന് ലഭിച്ചു. ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കി ജയചന്ദ്രനെ ജന്‍മനാട് അനുഗ്രഹിക്കുന്ന ചടങ്ങു കൂടിയായിരുന്നു ഇത്. 1965ല്‍ തുടങ്ങിയ സംഗീത ജീവിതം അന്നും ഇന്നും മാറ്റമില്ലാതെ തുടരുകരയാണ് ജയചന്ദ്രന്‍. വിഷ്വല്‍ ഭാവചന്ദ്രിക എന്ന പേരില്‍ ടി.വിയു വഴി. ഓഡിയോ എടുക്കണം.