20 വർഷം; ചെന്നൈയിലെ വീട്ടിലൂടെ നടന്ന് പരിചയപ്പെടുത്തി കാളിദാസ്; അപൂർവ വിഡിയോ

വീണ്ടും ചില വീട്ടുവിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് കാളിദാസ് ജയറാം. 20 വർഷത്തിലേറെയായി താമസിക്കുന്ന ചെന്നൈ വൽസരവാക്കത്തുള്ള വീടിന്റെ കാഴ്ചകളാണ് താരം ആരാധകർക്കായി പങ്കുവയ്ക്കുന്നത്. ജയറാമിന്റെ അശ്വതി എന്ന വീട് ചെന്നൈയിൽ ആണെങ്കിലും നാട്ടിൻ പുറത്തെ ഒരു വീടിന് സമാനമായ കാഴ്ചകളാണ് എങ്ങും. വീടിനുള്ളിൽ അച്ഛൻ ജയറാമിന് പ്രിയപ്പെട്ട ഒരു മുറിയും താരം പരിചയപ്പെടുത്തുന്നുണ്ട്.

വിശാലമായ മുറ്റവും പൂന്തോട്ടവും കൃഷിയിടവുമെല്ലാം ഇവിടെയുണ്ട്. കാളിദാസ് വീടിന്റെ അകവും പുറവും തന്റെ പ്രിയ നായയെയും വാഹനത്തെയും ആരാധകർക്കായി പരിചയപ്പെടുത്തുന്നു. ഗേൾ ഫ്രണ്ട് ഉണ്ടോ എന്ന ചോദ്യത്തിന്. ഗേൾ ഫ്രണ്ട് ഇല്ല എന്നു പറയുന്നില്ല. ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് ചിരിയോടെ കാളിദാസൻ പറയുന്നു. വിഡിയോ കാണാം.