അമ്പരപ്പിച്ച് അഭിഷേക് ബച്ചൻ; വൈറലായി മെയ്ക്ക് ഓവർ ചിത്രങ്ങൾ

ആരാധരെ ഞെട്ടിക്കാൻ തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ് അഭിഷേക് ബച്ചൻ. ഷൂട്ടിങ് പുരോഗമിക്കുന്ന ബോബ് വിശ്വാസിലെ താരത്തിന്റെ ഗെറ്റപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നീട്ടി വെട്ടിയിറക്കിയ മുടിയും ക്ലീൻ ഷേവും കണ്ണടയുമാണ് അഭിഷേകിനെ അടിമുടി മാറ്റിയത്. 

കൊൽക്കത്തയിൽ ഷൂട്ടിങ് നടക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിയ അന്നപൂർണഘോഷാണ്.  ഷാരൂഖിന്റെ റെഡ് ചില്ലി എന്റർടെയ്ൻമെന്റാണ് നിർമാതാക്കൾ.