അഭിഷേകിന് അമ്മയെക്കാളും പേടി ഭാര്യയെ; ഐശ്വര്യയെക്കുറിച്ച് സഹോദരി; വിഡിയോ

കരൺ ജോഹറിന്റെ കോഫി വിത് പരിപാടിയിലെ അടുത്ത ആഴ്ചയിലെ അതിഥികൾ അഭിഷേക് ബച്ചനും സഹോദരി ശ്വേതയുമാണ്. പരിപാടിയുടെ 30 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ പുറത്തുവന്നു. നിരവധി ചോദ്യങ്ങളും ചില ഉത്തരങ്ങളും ഇരുവരും തമ്മിലെ വഴക്കും ഉൾപ്പെടുത്തിയാണ് പ്രൊമോ. 

കരണിന്റെ ഷോയുടെ ഹൈലൈറ്റായ റാപ്പിഡ് ഫയർ റൗണ്ടിൽ അഭിഷേകിനോട് ചോദിക്കുന്ന ചോദ്യം ഇങ്ങനെ: 'ആരെയാണ് അഭിഷേകിന് ഏറ്റവും പേടി, അമ്മയെയോ ഭാര്യയെയോ?' അമ്മയെയാണ് പേടിയെന്ന് അഭിഷേകിന്റെ ഉത്തരം. എന്നാൽ ഉടനെ ശ്വേതയുടെ മറുപടിയെത്തി. 'ഭാര്യയെയാണ് അഭിഷേകിന് പേടി'. ഇതെന്റെ റാപ്പിഡ് ഫയർ റൗണ്ടാണ്, മിണ്ടാതിരിക്കെന്ന് അഭിഷേക് ശ്വേതയോട്. പ്രൊമോയുടെ വി‍ഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. 

വിഡിയോ കാണാം: