ബിബിന്‍– ജോണി ആന്റണി ടീം പ്രധാന വേഷത്തില്‍; കൂട്ടിന് നേപ്പാളി താരങ്ങളും

bibin-johny
SHARE

വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം തിരക്കഥാകൃത്തായി അരങ്ങേറി നായകനായി മാറിയ താരമാണ് ബിബിന്‍ ജോര്‍ജ്. അമര്‍ അക്ബര്‍ അന്തോണി നാദിര്‍ഷയുടെ കരിയറില്‍ മാത്രമല്ല ബിബിന്‍– വിഷ്ണു ടീമിനും വഴിത്തിരിവായി. അമറിലും തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വക് റോഷനിലുമൊക്കെ ബിബിനും അഭിനയിച്ചിരുന്നെങ്കിലും നായകനായി തുടക്കം കുറിച്ചത് സ്വന്തം തിരക്കഥയിലായിരുന്നില്ല. ഷാഫിയുടെ ഒരു പഴയ ബോംബ് കഥയായിരുന്നു ആ ചിത്രം. ഇപ്പോഴിതാ ബിബിന്‍ ജോര്‍ജ് വീണ്ടും നായകനാകുന്നു. സംവിധാനം ചെയ്യുന്നത് ഷാഫിക്കും റാഫിക്കുമൊപ്പം പ്രവര്‍ത്തിച്ച രാജീവ് ഷെട്ടി. തിരക്കഥ സേവ്യര്‍ അലക്സും രാജീവ് ഷെട്ടിയും ചേര്‍ന്നെഴുതുന്നു. ശിക്കാരി ശംഭു എന്ന ചിത്രത്തിലൂടെ മലയാളത്തിലെ വിജയ ബാനറായി മാറിയ എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ. ലോറന്‍സ് ആണ് സിനിമ നിര്‍മിക്കുന്നത്. കഥയില്‍ മാത്രമല്ല പുതുമ, കഥാപാത്രങ്ങളിലും താരനിരയിലുമുണ്ട് പുതുമകള്‍. 

ബിബിന്റെ നായികയായി വരുന്നത് അന്ന രേഷ്മ രാജനാണ്. സംവിധാനത്തിന് ചെറിയ ഇടവേള നല്‍കി അഭിനേതാവായി മാറിയ ജോണി ആന്റണിയുടെ മുഴുനീള വേഷം ചിത്രത്തിലുണ്ടാവും. ഹരീഷ് കണാരന്‍, ധര്‍മജന്‍, സലിംകുമാര്‍, ഇന്നസെന്റ് എന്നിവരും മുഖ്യവേഷങ്ങളിലുണ്ട്. നേപ്പാളിതാരങ്ങളുടെ സാന്നിധ്യമാവും മറ്റൊരു ആകര്‍ഷണം. കേരളത്തിലും നേപ്പാളിലും ചിത്രീകരിക്കുന്ന സിനിമയില്‍ സുപ്രധാനവേഷങ്ങളിലാണ് നേപ്പാളി താരങ്ങളെത്തുക. ബിജിബാല്‍ ആണ് സംഗീതമൊരുക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ. വിജയദശമി ദിനമായ ഈമാസം 26ന് സിനിമയുടെ ടൈറ്റില്‍ ടീസര്‍ റിലീസ് ചെയ്യും. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...