ഉത്തരവാദിത്തം കൂടുന്നു; ജനജീവിതം സാധാരണപോലെ ആകട്ടെ; സുരാജ്: വിഡിയോ

‘2019 ഒരുപാട് മികച്ച സിനിമകളും വേഷങ്ങളും എനിക്ക് കിട്ടി. ജനം അതു കണ്ടു എന്നതും സന്തോഷമാണ്. ഇപ്പോൾ സർക്കാരും അതിനെ അംഗീകരിക്കുന്നു. ഒരുപാട് സന്തോഷം. ഉത്തരവാദിത്തം കൂട്ടുന്ന പുരസ്കാരം കൂടിയാണിത്. വീണ്ടും ഒരുപാട് നല്ല വേഷങ്ങൾ തേടിയെത്തുന്നുണ്ട്. ഇതൊക്കെ ജനങ്ങളിലെത്താൻ ജനജീവിതം സാധാരണ രീതിയിലാവണം. അതുവേഗം ഉണ്ടാകട്ടെ, ജനം തിയറ്ററിലെത്തട്ടെ. ഇപ്പോൾ ഞാനും പൃഥ്വിയും അഭിനയിക്കുന്ന ജനഗണമന എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അവാർഡ് പ്രഖ്യാപിച്ചതോടെ വൻചെലവ് ഇവിടെ വേണ്ടിവരും..’ പുരസ്കാരപ്രഭയുടെ ചിരി വിടാതെ സുരാജ് വെഞ്ഞാറമൂട് പറയുന്നു.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമകളിലെ പ്രകടനത്തിനാണ് സുരാജ് വെഞ്ഞാറമൂടിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. നടി കനി കുസൃതി(ബിരിയാണി). ഫഹദ് ഫാസിൽ മികച്ച സ്വഭാവന നടൻ (കുമ്പളങ്ങി നൈറ്റ്സ്), സ്വഭാവ നടി സ്വാസിക വിജയ്(വാസന്തി). റഹ്മാന്‍ സഹോദരങ്ങള്‍ സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. രണ്ടാമത്തെ ചിത്രം മനോജ് കാനയുടെ കെഞ്ചിര. മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശേരി (ജെല്ലിക്കെട്ട്). മന്ത്രി എ.കെ. ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. വിഡിയോ കാണാം.