ഇന്‍ ഹരിഹർ നഗറും ഞാനും ഒപ്പം സുരേഷ് ഗോപിയും; ഓർമ പങ്കുവെച്ച് സൗബിൻ

ഇൻ ഹരിഹർ നഗർ മലയാളികളുടെ പ്രിയ ചിരിച്ചിത്രങ്ങളിലൊന്നാണ്. എന്നാൽ ഇൻ ഹരിഹർ നഗറും സൗബിനും തമ്മിൽ എന്താണ് ബന്ധം? മലയാളി ഒരിക്കലും മറക്കാത്ത ചിത്രത്തെക്കുറിച്ച് തനിക്കുള്ള ഓർമകൾ  പങ്കു വച്ചിരിക്കുകയാണ് താരം സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കു വച്ചാണ് സൗബിൻ തന്റെ പ്രിയ സിനിമയെ ഒാർത്തത്. 

സൗബിനും സഹോദരൻ ഷാബിൻ സാഹിറുമാണ് ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പമുള്ളത്. സിനിമയിലെ അതേ ലുക്കിലുള്ള സുരേഷ് ഗോപിക്കൊപ്പം ഇരുവരും കട്ടിലിൽ ഇരിക്കുന്നതാണ് ചിത്രം. സിനിമാ മേഖലയിൽ സജീവമായിരുന്ന സൗബിന്റെ പിതാവ് സാബു സാഹിർ  ഇൻ ഹരിഹർ നഗറിന്റെ പിന്നണിയിലും പ്രവർത്തിച്ചിരുന്നു. 

1990–ൽ പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ മലയാള സിനിമയിലെ എക്കാലത്തെയും വലിയ  ഹിറ്റുകളിൽ ഒന്നാണ്. സിദ്ദിഖ്, മുകേഷ്, ജഗദീഷ്, അശോകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.