'ഞാൻ വാക്കു പാലിച്ചു; അപ്പ കാണാന്‍ വരും പാപ്പൂ'; ബാല; വിഡിയോ

മകൾ അവന്തികയുടെ പിറന്നാളിന് ഉള്ള് തൊടുന്ന ആശംസയുമായി തമിഴ് താരം ബാല. പാപ്പുവിനൊപ്പമുള്ള ചിത്രങ്ങൾ കൂട്ടിയിണക്കിയ വിഡിയോയാണ് താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ചിത്രങ്ങൾക്ക് പിന്നാലെ മകൾക്കായി ചെറിയ വിഡിയോ സന്ദേശവുമുണ്ട്. 

താൻ വാക്ക് പാലിച്ചിട്ടുണ്ടെന്നും അപ്പ എപ്പോഴും അടുത്ത് തന്നെയുണ്ടെന്നും ബാല വിഡിയോയിൽ പറയുന്നു. വാക്കുൾ ഇങ്ങനെ; 'പാപ്പൂ ഹാപ്പി ബർത്ത്ഡേ.. ഞാൻ വാക്ക് പാലിച്ചിട്ടുണ്ട്. എല്ലാവരെയും അറിയിക്കാൻ പറ്റില്ല. ഞാന്‍ ജീവിതത്തിൽ ചെയ്ത എല്ലാ സത്യങ്ങളും ഞാൻ പാലിച്ചിട്ടുണ്ട്.  അപ്പ എപ്പോഴും അടുത്ത് തന്നെയുണ്ട്.  ഒന്നിനും ഒരിക്കലും നമ്മളെ പിരിക്കാനാവില്ല. നിനക്ക് എന്നെ കാണാൻ പറ്റില്ല. പക്ഷേ ഞാൻ നിന്നെ കണ്ടിരിക്കും. ഹാപ്പി ബർത്ത്ഡേ'. വേറെ ഒന്നും പറയാനില്ലെന്നും ബാല പറയുന്നു.

2010 ൽ വിവാഹിതരായ ബാലയും അമൃതയും കഴിഞ്ഞ വർഷം ബന്ധം വേർപെടുത്തിയിരുന്നു. നാലു വർഷത്തോളം പിരിഞ്ഞ് താമസിച്ച ശേഷമാണ് ഇരുവരും പിരിഞ്ഞത്.