'ഇങ്ങനെയുള്ള വസ്ത്രം ധരിക്കാന്‍ ഉളുപ്പുണ്ടോ?';ചുട്ടമറുപടിയുമായി പ്രാർഥന

prardhana
SHARE

പ്രേക്ഷകരുടെ പ്രിയതാര കുടൂംബമാണ് നടൻ ഇന്ദ്രജിത്തിന്റെയും പൂർണിമയുടേയും. അച്ഛനെയും അമ്മയെയും ഇളയച്ഛനെയുമെല്ലാം പോലെ തന്നെ  ഇന്ദ്രജിത്തിൻറെ മക്കളേയും ആരാധകർ നെഞ്ചിലേറ്റി. ഇന്ദ്രജീത്തിനൊപ്പം കുട്ടികൾ നിൽക്കുന്ന ചിത്രത്തിന് നേരെ നിരവധി മോശം കമൻറുകൾ എത്തിയിരുന്നു. വസ്ത്രധാരണം ശരിയല്ലെന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാൽ കമന്റുകൾക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് മകൾ പ്രാർഥന.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ പ്രാര്‍ത്ഥന കുടൂംബവും സുഹൃത്തുക്കളുമെല്ലാമൊത്ത് ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കാറുണ്ട്. മോഡേണ്‍ വസ്ത്രങ്ങളണിഞ്ഞുള്ള ചിത്രവും പ്രാര്‍ത്ഥന പോസ്റ്റ് ചെയ്തിരുന്നു. ഇങ്ങനെയുള്ള വസ്ത്രം ധരിക്കാന്‍ ഉളുപ്പുണ്ടോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇല്ലെന്ന മറുപടിയായിരുന്നു പ്രാര്‍ത്ഥന നല്‍കിയത്. ഈ മറുപടിക്ക് കൈയ്യടിയുമായി നിരവധി പേരാണെത്തിയത്.

എന്തായാലും താരങ്ങളെ മാത്രമല്ല അവരുടെ മക്കളും ഇത്തരം സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ടെന്നതിന് തെളിവാണ് പ്രാർത്ഥനയുടേത്. കുട്ടികളെ പോലും വെറുതെ വിടാത്ത സൈബർ ആക്രമണങ്ങൾക്കെതിരെ നിരവധിപ്പേർ രംഗത്ത് വന്ന് കഴിഞ്ഞു.

View this post on Instagram

ily 🤠

A post shared by Prarthana (@prarthanaindrajith) on

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...